മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പുരപ്പുറത്ത് കയറി ഗിരിപ്രഭാഷണം നടത്തുന്നപാശ്ചാത്യരുടെ തനിനിറം പലതവണ മറനീക്കി പുറത്തുവന്നതാണ്. അവരുടെഇസ്‌ലാമോഫോബിക് മനോഭാവവും ഇസ്‌റാഈല്‍ പ്രണയവും ഇന്ന് രഹസ്യമല്ല.കടുത്ത സയണിസ്റ്റ് ആഭിമുഖ്യം സ്വന്തം സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരുടെപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നതിന് പാശ്ചാത്യമാധ്യമങ്ങളെപ്രേരിപ്പിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈയാഴ്‌ച അമേരിക്കയിലെപ്രശസ്‌ത ടീവി ചാനലായ കേബ്‌ള്‍ ന്യൂസ് നെറ്റ്‌വര്‍ക്കിലെ (സി എന്‍ എന്‍) ലേഖികഒക്‌ടാവിയ നസ്‌റിനെ പുറത്താക്കിയ നടപടി.
ഒക്‌ടാവിയ നസ്‌ര്‍ സി എന്‍ എന്നിന്റെ മിഡ്‌ല്‍ഈസ്റ്റ് വിഭാഗത്തില്‍ സീനിയര്‍ എഡിറ്റര്‍ആയി ജോലി ചെയ്‌തുവരികയായിരുന്നു. നേരത്തെ ലബനീസ് ബ്രോഡ്‌കാസ്റ്റിംഗ്‌കോര്‍പ്പറേഷനില്‍ ജോലിചെയ്‌ത നസ്‌ര്‍ 1990ലാണ് സി എന്‍ എന്നില്‍ ചേര്‍ന്നത്. 2006ല്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ അധിനിവേശമുള്‍പ്പെടെ ശ്രദ്ധേയമായഅന്തര്‍ദേശീയ പ്രാധാന്യമുള്ള പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുക വഴി നസ്‌ര്‍പ്രശസ്‌തയാണ്. എന്നിരിക്കെ, ഒക്‌ടോവിയ നസ്‌റിനെ സി എന്‍ എന്‍പുറത്താക്കിയതിന്റെ കാരണം അത്ഭുതകരമാണ്. അമേരിക്കന്‍ മാധ്യമകോര്‍പ്പറേറ്റുകളുടെ സങ്കുചിതത്വത്തില്‍ അറപ്പുളവാക്കുന്നതാണത്. മറ്റൊന്നുമല്ല,സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്നതാണ്‌അവര്‍ ചെയ്‌ത മഹാപരാധം!
കഴിഞ്ഞയാഴ്‌ച അന്തരിച്ച ഹിസ്‌ബുല്ലയുടെ പ്രമുഖ നേതാവായ സയ്യിദ് മുഹമ്മദ്‌ഹുസൈന്‍ ഫദ്‌ലുല്ലയെക്കുറിച്ച്, അദ്ദേഹത്തെ താന്‍ അങ്ങേയറ്റം ആദരിക്കുന്നുവെന്നുംമരണത്തില്‍ അഗാധ ദുഖം പ്രകടിപ്പിക്കുന്നുവെന്നും മാത്രമാണ് ഒക്‌ടാവിയ നസ്‌ര്‍ട്വിറ്ററില്‍ എഴുതിയത്. ഹിസ്‌ബുല്ലയുടെ സ്ഥാപകരിലൊരാളായ ഫദ്‌ലുല്ല, അമേരിക്കന്‍അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്ന ശീഅ പണ്ഡിതനാണ്. അതിനാല്‍പാശ്ചാത്യദൃഷ്‌ടിയില്‍ `ഭീകര'നുമാണ്! അതുകൊണ്ടു തന്നെ ഫദ്‌ലുല്ലയെ ആദരിച്ച സിഎന്‍ എന്‍ ലേഖിക, സ്വന്തം വിശ്വാസ്യത നഷ്‌ടപ്പെടുത്തി എന്ന കാരണം പറഞ്ഞാണ്‌ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്!
ഇസ്‌റാഈലിന്റെ കൊടും ക്രൂരതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ആളാണ്‌സയ്യിദ് ഫദ്‌ലുല്ലയെന്നത് സത്യമാണ്. അത്യാധുനിക മിസൈലുകള്‍ പ്രയോഗിച്ച്‌ഫലസ്‌ത്വീന്‍ മക്കളെ കൊന്നൊടുക്കുന്നതിനെതിരെ, ആത്മഹത്യാ സ്‌കോഡുകള്‍തെറ്റല്ലെന്ന വീക്ഷണമാണ് അദ്ദേഹത്തിന്. എന്നാല്‍, ഹിസ്‌ബുല്ലാ നേതാവിന്റെ ഈവക വീക്ഷണങ്ങളെ താന്‍ അനുകൂലിക്കുന്നില്ലെന്നും യാഥാസ്ഥിതിക ശീഅപണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്‌തമായി സ്‌ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുംസംബന്ധിച്ച് പുരോഗമന വീക്ഷണം പുലര്‍ത്തുന്നതുകൊണ്ടാണ് താന്‍ ഫദ്‌ലുല്ലയെആദരിക്കുന്നതെന്നും സി എന്‍ എന്‍ ലേഖിക വിശദീകരണം നല്‍കി. പക്ഷേ, അവരുടെവാക്കുകള്‍ സി എന്‍ എന്‍ ഗൗനിച്ചില്ല.
സി എന്‍ എന്നിലെ സയണിസ്റ്റ് ലോബിയുടെ ശക്തമായ സമ്മര്‍ദ ഫലമായാണ്‌നസ്‌റിനെ പുറത്താക്കിയത്. ഹിസ്‌ബുല്ല നേതാവിന് ചരമോപചാരമര്‍പ്പിക്കുന്നവര്‍പോലും ഭീകര കുറ്റവാളിയാണെന്നാണ് സയണിസ്റ്റുകളുടെ കാംപയ്‌ന്‍. എന്നാല്‍,അമേരിക്കയിലെ സയണിസ്റ്റ് ലോബിയുടെ പ്രവര്‍ത്തകനും അതിന്റെ നിയര്‍ ഈസ്റ്റ്‌റിപ്പോര്‍ട്ട് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന, ഇസ്‌റാഈല്‍ അനുകൂലപത്രമായ ജറൂസലം പോസ്റ്റിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ള ബ്ലിറ്റ്‌സറെപോലുള്ള സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കൊന്നും ഇത്തരം വിലക്കുകള്‍ ബാധകമല്ല.ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫലസ്‌തീന്‍വിരുദ്ധ നയങ്ങളെ അഭിമുഖങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കുകയും അമേരിക്കയില്‍ഫലസ്‌തീന്‍ വിരുദ്ധ പൊതുബോധം സൃഷ്‌ടിക്കുകയും ചെയ്യുന്നതില്‍ സി എന്‍ എന്നിലെഇസ്‌റാഈലി റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്ന സേവനം ചെറുതല്ല.
പക്ഷേ, അതൊന്നും തെറ്റായി കരുതാത്ത സി എന്‍ എന്നിന്, തങ്ങളുടെ ലേഖികഹിസ്‌ബുല്ല നേതാവിന്റെ മരണത്തില്‍ ദു:ഖിച്ചത് തീരാകളങ്കമായിത്തീര്‍ന്നിരിക്കുന്നു!ലബനാനിലെ ബ്രിട്ടീഷ് അംബാസഡറും ഈ കുറ്റം ചെയ്‌തു. ഫദ്‌ലുല്ലയുടെവിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. ഒടുവില്‍, ഇസ്‌റാഈല്‍ സമ്മര്‍ദത്തെ തുടര്‍ന്ന്‌അദ്ദേഹത്തിന് തന്റെ പ്രസ്‌താവന പിന്‍വലിക്കേണ്ടിവന്നു. എങ്ങനെയുണ്ട്‌ഉദാരജനാധിപത്യ വാദികളുടെ നാട്ടിലെ മാധ്യമ സ്വാതന്ത്ര്യം?!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ