2010 ഡിസംബർ 8, ബുധനാഴ്‌ച

അനുശോചന ഭീകരത!

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്‌ പുരപ്പുറത്ത്‌ കയറി ഗിരിപ്രഭാഷണം നടത്തുന്നപാശ്ചാത്യരുടെ തനിനിറം പലതവണ മറനീക്കി പുറത്തുവന്നതാണ്‌. അവരുടെഇസ്‌ലാമോഫോബിക്‌ മനോഭാവവും ഇസ്‌റാഈല്‍ പ്രണയവും ഇന്ന്‌ രഹസ്യമല്ല.കടുത്ത സയണിസ്റ്റ്‌ ആഭിമുഖ്യം സ്വന്തം സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരുടെപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്‌ കടിഞ്ഞാണിടുന്നതിന്‌ പാശ്ചാത്യമാധ്യമങ്ങളെപ്രേരിപ്പിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ ഈയാഴ്‌ച അമേരിക്കയിലെപ്രശസ്‌ത ടീവി ചാനലായ കേബ്‌ള്‍ ന്യൂസ്‌ നെറ്റ്‌വര്‍ക്കിലെ (സി എന്‍ എന്‍) ലേഖികഒക്‌ടാവിയ നസ്‌റിനെ പുറത്താക്കിയ നടപടി.

ഒക്‌ടാവിയ നസ്‌ര്‍ സി എന്‍ എന്നിന്റെ മിഡ്‌ല്‍ഈസ്റ്റ്‌ വിഭാഗത്തില്‍ സീനിയര്‍ എഡിറ്റര്‍ആയി ജോലി ചെയ്‌തുവരികയായിരുന്നു. നേരത്തെ ലബനീസ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌കോര്‍പ്പറേഷനില്‍ ജോലിചെയ്‌ത നസ്‌ര്‍ 1990ലാണ്‌ സി എന്‍ എന്നില്‍ ചേര്‍ന്നത്‌. 2006ല്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ അധിനിവേശമുള്‍പ്പെടെ ശ്രദ്ധേയമായഅന്തര്‍ദേശീയ പ്രാധാന്യമുള്ള പല വാര്‍ത്തകളും റിപ്പോര്‍ട്ട്‌ ചെയ്യുക വഴി നസ്‌ര്‍പ്രശസ്‌തയാണ്‌. എന്നിരിക്കെ, ഒക്‌ടോവിയ നസ്‌റിനെ സി എന്‍ എന്‍പുറത്താക്കിയതിന്റെ കാരണം അത്ഭുതകരമാണ്‌. അമേരിക്കന്‍ മാധ്യമകോര്‍പ്പറേറ്റുകളുടെ സങ്കുചിതത്വത്തില്‍ അറപ്പുളവാക്കുന്നതാണത്‌. മറ്റൊന്നുമല്ല,സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ട്വിറ്ററില്‍ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു എന്നതാണ്‌അവര്‍ ചെയ്‌ത മഹാപരാധം!
കഴിഞ്ഞയാഴ്‌ച അന്തരിച്ച ഹിസ്‌ബുല്ലയുടെ പ്രമുഖ നേതാവായ സയ്യിദ്‌ മുഹമ്മദ്‌ഹുസൈന്‍ ഫദ്‌ലുല്ലയെക്കുറിച്ച്‌, അദ്ദേഹത്തെ താന്‍ അങ്ങേയറ്റം ആദരിക്കുന്നുവെന്നുംമരണത്തില്‍ അഗാധ ദുഖം പ്രകടിപ്പിക്കുന്നുവെന്നും മാത്രമാണ്‌ ഒക്‌ടാവിയ നസ്‌ര്‍ട്വിറ്ററില്‍ എഴുതിയത്‌. ഹിസ്‌ബുല്ലയുടെ സ്ഥാപകരിലൊരാളായ ഫദ്‌ലുല്ല, അമേരിക്കന്‍അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്ന ശീഅ പണ്ഡിതനാണ്‌. അതിനാല്‍പാശ്ചാത്യദൃഷ്‌ടിയില്‍ `ഭീകര'നുമാണ്‌! അതുകൊണ്ടു തന്നെ ഫദ്‌ലുല്ലയെ ആദരിച്ച സിഎന്‍ എന്‍ ലേഖിക, സ്വന്തം വിശ്വാസ്യത നഷ്‌ടപ്പെടുത്തി എന്ന കാരണം പറഞ്ഞാണ്‌ജോലിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ടത്‌!
ഇസ്‌റാഈലിന്റെ കൊടും ക്രൂരതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ആളാണ്‌സയ്യിദ്‌ ഫദ്‌ലുല്ലയെന്നത്‌ സത്യമാണ്‌. അത്യാധുനിക മിസൈലുകള്‍ പ്രയോഗിച്ച്‌ഫലസ്‌ത്വീന്‍ മക്കളെ കൊന്നൊടുക്കുന്നതിനെതിരെ, ആത്മഹത്യാ സ്‌കോഡുകള്‍തെറ്റല്ലെന്ന വീക്ഷണമാണ്‌ അദ്ദേഹത്തിന്‌. എന്നാല്‍, ഹിസ്‌ബുല്ലാ നേതാവിന്റെ വക വീക്ഷണങ്ങളെ താന്‍ അനുകൂലിക്കുന്നില്ലെന്നും യാഥാസ്ഥിതിക ശീഅപണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്‌തമായി സ്‌ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുംസംബന്ധിച്ച്‌ പുരോഗമന വീക്ഷണം പുലര്‍ത്തുന്നതുകൊണ്ടാണ്‌ താന്‍ ഫദ്‌ലുല്ലയെആദരിക്കുന്നതെന്നും സി എന്‍ എന്‍ ലേഖിക വിശദീകരണം നല്‍കി. പക്ഷേ, അവരുടെവാക്കുകള്‍ സി എന്‍ എന്‍ ഗൗനിച്ചില്ല.

സി എന്‍ എന്നിലെ സയണിസ്റ്റ്‌ ലോബിയുടെ ശക്തമായ സമ്മര്‍ദ ഫലമായാണ്‌നസ്‌റിനെ പുറത്താക്കിയത്‌. ഹിസ്‌ബുല്ല നേതാവിന്‌ ചരമോപചാരമര്‍പ്പിക്കുന്നവര്‍പോലും ഭീകര കുറ്റവാളിയാണെന്നാണ്‌ സയണിസ്റ്റുകളുടെ കാംപയ്‌ന്‍. എന്നാല്‍,അമേരിക്കയിലെ സയണിസ്റ്റ്‌ ലോബിയുടെ പ്രവര്‍ത്തകനും അതിന്റെ നിയര്‍ ഈസ്റ്റ്‌റിപ്പോര്‍ട്ട്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന, ഇസ്‌റാഈല്‍ അനുകൂലപത്രമായ ജറൂസലം പോസ്റ്റിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ള ബ്ലിറ്റ്‌സറെപോലുള്ള സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കൊന്നും ഇത്തരം വിലക്കുകള്‍ ബാധകമല്ല.ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫലസ്‌തീന്‍വിരുദ്ധ നയങ്ങളെ അഭിമുഖങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കുകയും അമേരിക്കയില്‍ഫലസ്‌തീന്‍ വിരുദ്ധ പൊതുബോധം സൃഷ്‌ടിക്കുകയും ചെയ്യുന്നതില്‍ സി എന്‍ എന്നിലെഇസ്‌റാഈലി റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്ന സേവനം ചെറുതല്ല.

പക്ഷേ, അതൊന്നും തെറ്റായി കരുതാത്ത സി എന്‍ എന്നിന്‌, തങ്ങളുടെ ലേഖികഹിസ്‌ബുല്ല നേതാവിന്റെ മരണത്തില്‍ ദു:ഖിച്ചത്‌ തീരാകളങ്കമായിത്തീര്‍ന്നിരിക്കുന്നു!ലബനാനിലെ ബ്രിട്ടീഷ്‌ അംബാസഡറും  കുറ്റം ചെയ്‌തു. ഫദ്‌ലുല്ലയുടെവിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. ഒടുവില്‍, ഇസ്‌റാഈല്‍ സമ്മര്‍ദത്തെ തുടര്‍ന്ന്‌അദ്ദേഹത്തിന്‌ തന്റെ പ്രസ്‌താവന പിന്‍വലിക്കേണ്ടിവന്നു. എങ്ങനെയുണ്ട്‌ഉദാരജനാധിപത്യ വാദികളുടെ നാട്ടിലെ മാധ്യമ സ്വാതന്ത്ര്യം?! 

വിക്കിലീക്‌സ്‌ ചരിത്രം തിരുത്തുമോ?

ജനാധിപത്യം ഉദാരമായി തന്നെ സാക്ഷാല്‍കൃതമായ ഒരു കാലത്താണ്‌ നാം
ജീവിക്കുതന്നെതാണ്‌ വെപ്പ്‌. കോളനിവത്‌കരണത്തിനു ശേഷം നിലവില്‍ വന്ന
സ്വതന്ത്ര രാജ്യങ്ങളെല്ലാം സ്വീകരിച്ച ഭരണഘടനയുടെ ആധാരം ജനാധിപത്യമാണ്‌.
എന്നാല്‍ ജനാധിപത്യരാജ്യങ്ങളില്‍ പൗരന്മാര്‍ക്ക്‌ ശരിയാംവണ്ണം
വിമര്‍ശിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യം
ലഭിക്കുന്നുണ്ടോ? ഭരണകൂടങ്ങളും അധികാര വൃന്ദവും ചെയ്യുന്ന
കുറ്റകൃത്യങ്ങളും തിന്മകളും ഭയരഹിതമായി വിമര്‍ശിക്കപ്പെടുന്നുണ്ടോ?
ഉണ്ടായിരുന്നുവെങ്കില്‍ ലോകത്ത്‌ ഇന്ന്‌ കാണുന്ന വിധം അധിനിവേശവും
കൂട്ടക്കുരുതികളും സാമ്പത്തിക അസമത്വവും അഴിമതിയും മറ്റു തിന്മകളും
പെരുകുമായിരുന്നില്ല.




വിവിധ മാധ്യമങ്ങളും ഇന്‍വെസ്റ്റിഗേറ്റീവ്‌ പത്രപ്രവര്‍ത്തകരും ചുക്കാന്‍
പിടിക്കുന്ന വിക്കിലീക്‌സിനു എത്ര ആയുസ്സുണ്ടാകുമെന്ന്‌ പറഞ്ഞുകൂടാ.
ഇതിന്റെ ഡയറക്‌ടര്‍ ജൂലിയന്‍ എസേഞ്ചിന്‌ ഇപ്പോള്‍ തന്നെ കടുത്ത
നിയന്ത്രണങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ യാത്ര നിയന്ത്രിക്കാന്‍ അമേരിക്ക
ബ്രിട്ടനും ആസ്‌ത്രലിയക്കുമൊക്കെ നിര്‍ദേശം നല്‌കിക്കഴിഞ്ഞു. എന്തായാലും,
യുദ്ധപ്രഭുക്കളെയും അക്രമികളായ ഭരണകൂടങ്ങളെയും തെല്ലെങ്കിലും
അലോസരപ്പെടുത്താന്‍ ഇത്തരം ഇടപെടലുകള്‍ കൊണ്ട്‌ സാധിക്കുമെങ്കില്‍ അത്‌
ചരിത്രത്തില്‍ ഇടംതേടുക തന്നെ ചെയ്യും. 
ഇതിനു മുമ്പ്‌, അഫ്‌ഗാന്‍ വാര്‍ ഡയറി എന്ന പേരില്‍ രഹസ്യ വിവരങ്ങളടങ്ങിയ
96,900 ഡോക്യുമെന്റുകള്‍ വിക്കിലീക്‌സ്‌ പുറത്തുവിട്ടിരുന്നു. മറ്റു ചില
രഹസ്യ രേഖകളില്‍ അമേരിക്കയാണ്‌ തീവ്രവാദത്തിന്റെ മൊത്ത വിതരണക്കാരെന്ന്‌
സാക്ഷാല്‍ സി ഐ എയുടെ ഡോക്യുമെന്റുകള്‍ പുറത്താക്കി ലോകത്തെ
ബോധ്യപ്പെടുത്താന്‍ വിക്കിലീക്‌സിനു കഴിഞ്ഞിട്ടുണ്ട്‌. യു എസ്‌ പിടിയിലായ
ബോംബെ ആക്രമണത്തിലെ വിവാദ നായകന്‍ ഹെഡ്‌ലിയെപ്പോലെ ഒട്ടേറെ ചാരന്മാര്‍
അമേരിക്കക്കു വേണ്ടി പല വിദേശ രാജ്യങ്ങളിലുമുണ്ടെന്ന്‌ ഫിബ്രവരി 2 ന്റെ
ഒരു സി ഐ എ രേഖയിലൂടെ വിക്കിലീക്‌സ്‌ ചൂണ്ടിക്കാട്ടിയത്‌ ഏറെ
ഒച്ചപ്പാടുണ്ടാക്കിയിരുന്നുവല്ലോ. 9/11 നു മുമ്പു തന്നെ `ഭീകരവിരുദ്ധ'
പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ക്ക്‌ അമേരിക്ക തുടക്കം
കുറിച്ചിട്ടുണ്ടെന്ന വസ്‌തുതയിലേക്കും വിക്കിലീക്‌സ്‌ വെളിച്ചം
വീശുന്നുണ്ട്‌.
വിക്കിലീക്ക്‌സ്‌ എന്ന പേരില്‍ ലോകപ്രശസ്‌തിയാര്‍ജിച്ച ആഗോള
മാധ്യമസ്ഥാപനത്തെ ഓര്‍ത്തുകൊണ്ടാണ്‌ ഇത്രയും പറഞ്ഞുവെച്ചത്‌. അനീതിയും
അധര്‍മവും വലിച്ചുപുറത്തിടുക എന്ന വലിയ സേവനം ചെയ്യുന്ന ഈ സ്ഥാപനം
2007ലാണ്‌ ഔപചാരികമായി തുടങ്ങിയത്‌. ഇതിനകം അമേരിക്കന്‍ സാമ്രാജ്യത്വത്തെ
തന്നെ വിറപ്പിക്കുന്ന ഒട്ടേറെ രഹസ്യവിവരങ്ങള്‍ ലോകത്തിനു നല്‌കി അത്‌
പ്രശസ്‌തിയാര്‍ജിച്ചുകഴിഞ്ഞു. അമേരിക്കയുടെ ഇറാഖ്‌ അധിനിവേശവുമായി
ബന്ധപ്പെട്ട്‌ നാലു ലക്ഷം രഹസ്യരേഖകളാണ്‌ ഈ മാസം (2010 ഒക്‌ടോബര്‍)
വിക്കിലീക്ക്‌സ്‌ പുറത്തുവിട്ടിരിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ
മിലിട്ടറി ലീക്ക്‌ ആണത്രെ ഇത്‌. ഒക്‌ടോബര്‍ 22ന്‌ പുറത്തുവന്ന വിക്കി
ലീക്‌സില്‍ 2004 ജനുവരി 1 മുതല്‍ 2009 ഡിസംബര്‍ 31 വരെ അമേരിക്ക
ഇറാക്കില്‍ നടപ്പാക്കിയ യുദ്ധരഹസ്യങ്ങളും ക്രൂരമായ നടപടികളുമൊക്കെ വീഡിയോ
സഹിതമുണ്ട്‌. ഇതനുസരിച്ച്‌ ഇറാക്കില്‍ ഇതുവരെ 1,09,032 പേര്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതില്‍ 66,081 സിവിലിയന്മാരും
23,984 പോരാളികളും 15,196 തദ്ദേശീയ പോലീസും 3,771 വിദേശ
പട്ടാളക്കാരുമാണ്‌. ഇറാക്കില്‍ കൊല്ലപ്പെടുന്നത്‌ തീവ്രവാദികളാണെന്ന
സഖ്യസേനയുടെ വാദമാണ്‌ ഇവിടെ തകരുന്നത്‌. മരണപ്പെട്ടവരില്‍ 60 ശതമാനം
സിവിലയന്മാരാണെന്നും, ആറു വര്‍ഷത്തിനിടെ പ്രതിദിനം 31 സിവിലിയന്മാര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്നും അനിഷേധ്യ രേഖകളിലൂടെ വിക്കി ലീക്‌സ്‌
തുറന്നുകാട്ടുന്നു. അഫ്‌ഗാനിലെ മരണത്തിന്റെ അഞ്ചു മടങ്ങാണ്‌ ഇറാക്കിലേത്‌
എന്നും രേഖ വ്യക്തമാക്കുന്നു. 2010 ഏപ്രിലില്‍ പുറത്തുവിട്ട രേഖകളില്‍,
ഇറാക്കില്‍ സിവിലയന്മാര്‍ക്കു നേരെയുള്ള യു എസ്‌ പട്ടാളത്തിന്റെ
ക്രൂരതകളുടെ വീഡിയോ തെളിവുകളുണ്ട്‌.
തിന്മകളെ തുറന്നുകാട്ടാനുള്ള വഴി എന്താണ്‌? പ്രധാനമായും ജനകീയ ഇടപെടല്‍
തന്നെ. എന്നാല്‍, രാഷ്‌ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പക്ഷം
പിടിക്കുകയും ചൂഷകരായ അധികാരിവര്‍ഗത്തിന്റെ പങ്കുപറ്റുകയും അവരുടെ
ആനുകൂല്യങ്ങള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍
ജനകീയ ഇടപെടല്‍ നടപ്പില്ല. ഒറ്റപ്പെട്ട ചില പൗരാവകാശ സംഘടനകള്‍ക്കും
വ്യക്തികള്‍ക്കുമേ അതിനു കഴിയൂ. അവരെയാകട്ടെ, അധികാരമുള്ളവര്‍
എളുപ്പത്തില്‍ നിശബ്‌ദരാക്കുകയോ തീവ്രവാദ മുദ്ര ചാര്‍ത്തി അകത്താക്കുകയോ
ചെയ്യും. രണ്ടാമതൊരു പ്രതീക്ഷയുള്ളത്‌ മാധ്യമങ്ങളിലാണ്‌. മാധ്യമങ്ങള്‍
കോടികള്‍ മുടക്കുമുതലാവശ്യമായ വ്യവസായ സ്ഥാപനങ്ങളായി മാറിയതോടെ അതിനും
സ്വതന്ത്രമായി നിലനില്‌പില്ലാതായി. അതിജീവനത്തിന്‌ വ്യവസായികളുടെയും
ഭരണകര്‍ത്താക്കളുടെയും തോളില്‍ കൈചുറ്റി നടക്കുന്ന പത്രമാധ്യമ
പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും തിന്മകള്‍ക്കു നേരെ കൈ
ചൂണ്ടാനുള്ള ധൈര്യം ഉണ്ടാവില്ല. തിന്മകള്‍ പടരുന്നത്‌ ഭയക്കുന്നവരെ
സംബന്ധിച്ച്‌ വല്ലാത്ത ഒരു പ്രതിസന്ധിയുടെ കാലമാണിതെന്നു ചുരുക്കം.
ഇത്തരമൊരു സന്ദര്‍ഭത്തിലാണ്‌ ബദല്‍ മാധ്യമങ്ങള്‍ പ്രസക്തമാകുന്നത്‌.
ഇന്ത്യയില്‍ അടുത്തിടെ ഭരണകര്‍ത്താക്കള്‍ നടത്തിയ കോടികളുടെ അഴിമതി
ഇടപാടുകളും വര്‍ഗീയ കക്ഷികളുടെ ഗൂഢപദ്ധതികളും മറനീക്കിക്കാട്ടിയ
തെഹല്‍ക്ക നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായി പലരും
ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്‌. അതിന്റെ പ്രവര്‍ത്തനരീതിയില്‍
വിമര്‍ശനങ്ങളുണ്ടാവാമെങ്കിലും, തങ്ങളുടെ ദുഷ്‌ചെയ്‌തികള്‍
പുറത്തറിയിക്കുന്ന തെഹല്‍ക്ക പോലുള്ള മാധ്യമശൃംഖല നാട്ടിലുണ്ടെന്ന ബോധം,
അഴിമതിക്കാരെയും വര്‍ഗീയ ശക്തികളെയും സ്വല്‌പമെങ്കിലും
ഭയപ്പെടുത്താതിരിക്കില്ല.
ഇസ്‌ലാമിനെക്കുറിച്ച്‌ പഠനം നടത്താന്‍ എന്ന പേരില്‍ അമേരിക്കയില്‍ നിരവധി
അക്കാദമിക സ്ഥാപനങ്ങള്‍ നിലവിലുണ്ട്‌. അത്‌ കൂണ്‍ പോലെ
പെരുകിക്കൊണ്ടിരിക്കുകയുമാണ്‌. ഉദാഹരണത്തിന്‌,  'സെന്റര്‍ ഫോര്‍ ദി സ്റ്റഡി
ഓഫ്‌ പൊളിറ്റിക്കല്‍ ഇസ്‌ലാം ' എടുക്കാം. 'ബില്‍ ഫ്രഞ്ച്‌' എന്ന്‌ പേരുള്ള
ഒരു മുന്‍ പ്രൊഫസറാണ്‌ ഈ സ്ഥാപനം നടത്തുന്നത്‌. ചരിത്രത്തിലോ മത
വിഷയങ്ങളിലോ അവഗാഹമുള്ളയാളായിരിക്കും ബില്‍ ഫ്രഞ്ച്‌ എന്നു നിങ്ങള്‍
കരുതിയെങ്കില്‍ തെറ്റി. ടെന്നിസി സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍
ഫിസിക്‌സിന്റെ പ്രൊഫസറായിരുന്നു ഇദ്ദേഹം! ഇസ്‌ലാമിനെക്കുറിച്ചോ
പൊളിറ്റിക്കല്‍ സയന്‍സിനെക്കുറിച്ചോ യാതൊന്നുമറിയാത്ത ഇയാളാണ്‌ ഇസ്‌ലാം
പഠനസ്ഥാപനം നടത്തുന്നത്‌. ഇദ്ദേഹം 'ബില്‍ വാര്‍നര്‍' എന്ന തൂലികാനാമത്തില്‍
'ശരീഅ ലോ ഫോര്‍ നോണ്‍ മുസ്‌ലിംസ്‌ ' എന്ന ശീര്‍ഷകത്തില്‍ ഒരു ഗ്രന്ഥവും
രചിച്ചിട്ടുണ്ട്‌. സത്യത്തിന്റെ അംശം പോലും കലരാത്ത `വിവര'ങ്ങളാണ്‌
പുസ്‌തകത്തിലുടനീളം.

മുസ്‌ലിംകള്‍ നിരത്തുകളിലിറങ്ങി നമസ്‌കരിക്കുന്നതിനാല്‍ ലണ്ടനില്‍
ട്രാഫിക്‌ ബ്ലോക്കാണ്‌ എപ്പോഴുമെന്ന്‌ ഇയാള്‍ തട്ടിവിടുന്നുണ്ട്‌!
യൂറോപ്പില്‍ പലേടത്തും മുസ്‌ലിംകള്‍ മാത്രം അധിവസിക്കുന്ന
പ്രദേശങ്ങളുണ്ടെന്നും അവിടെ അവര്‍ക്കു പ്രത്യേക `ശരീഅ' നിയമങ്ങളാണെന്നും
പുസ്‌തകത്തില്‍ പറയുന്നു. ബ്രിട്ടീഷ്‌ കോടതികള്‍ അനുവദിക്കുന്ന പ്രത്യേക
നിയമമനുസരിച്ച്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ മുസ്‌ലിംകളോട്‌ പ്രബോധനം
നടത്താനോ പ്രസിദ്ധീകരണങ്ങള്‍ നല്‌കാനോ കഴിയുന്നില്ലെന്നും അവിടങ്ങളില്‍
ഇസ്‌ലാമിക പാഠപുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും ആരോപിക്കുന്നു.
മുസ്‌ലിംകള്‍ക്ക്‌ അമുസ്‌ലിം സ്‌ത്രീകളെ വ്യഭിചരിക്കല്‍
അനുവദനീയമായതിനാല്‍, ഈ കുറ്റത്തില്‍ നിന്ന്‌ മുസ്‌ലിംകളെ
അന്വേഷണമുക്തമാക്കാന്‍ സ്വീഡന്‍ അനുമതി നല്‌കിയിട്ടുണ്ടെന്ന്‌ ഇയാള്‍
എഴുതുന്നു!!! `ഇസ്‌ലാമിക ശരീഅത്തി'നെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമങ്ങളുടെ
ഫലമാണ്‌ ഇതെല്ലാമെന്നാണ്‌ ബില്‍ വാര്‍നര്‍ സംഗ്രഹിക്കുന്നത്‌.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരിലുള്ള  `നുണ ഗവേഷണ' ത്തിന്റെ ഒരു
സാമ്പിള്‍ മാത്രമാണ്‌ ബില്‍ ഫ്രഞ്ചിന്റെ സ്ഥാപനം. വിവാദമായ മാന്‍ഹാട്ടന്‍
പള്ളിയുടെ (ഗ്രൗണ്ട്‌ സീറോ) എതിരാളിയായ  'പമീല ഗില്ലര്‍'  മറ്റൊരു
`വിദഗ്‌ധ'യാണ്‌. `സ്റ്റോപ്പ്‌ ഇസ്‌ലാമൈസേഷന്‍ ഓഫ്‌ അമേരിക്ക' എന്നൊരു
സ്ഥാപനവും ഇവര്‍ നടത്തിവരുന്നു. ഇസ്‌ലാമിന്റെ ആപത്തിനെക്കുറിച്ച്‌
പഠനഗവേഷണങ്ങളും സര്‍വേകളും നടത്താനും വെബ്‌സൈറ്റുകളും ബ്ലോഗുകളും
പുസ്‌തകങ്ങളും രചിച്ചു പ്രചരിപ്പിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന
ഏജന്‍സികളെക്കുറിച്ച്‌ പത്രപ്രവര്‍ത്തകയായ ' ബോബ്‌ സ്‌മീറ്റന'  (Bob
Smietana) ഒരു റിപ്പോര്‍ട്ട്‌ ടെന്നിസിയന്‍ ന്യൂസ്‌ പേപ്പറില്‍
പ്രസിദ്ധീകരിക്കുകയുണ്ടായി. അറബികളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും
ഭയവും വെറുപ്പും അഴിച്ചുവിടുന്ന  'ഇസ്‌ലാമോഫോബിയ ബിസിനസ്'‌ ഇന്ന്‌
അമേരിക്കയില്‍ ബഹുകോടികള്‍ `വിറ്റുവരവുള്ള' ഇന്‍ഡസ്‌ട്രിയാണെന്നാണ്‌
'ബോബ്‌' എഴുതുന്നത്‌.

2008 ല്‍ മാത്രം 3,390,000 ഡോളര്‍ അറ്റാദായമുള്ള 'SAE പ്രൊഡക്‌ഷന്‍സ്‌'
കമ്പനി പ്രശസ്‌തമായ ഇസ്‌ലാമോഫോബിയ ഇന്‍ഡസ്‌ട്രിയാണ്‌. ' സ്റ്റീവ്‌
എമേഴ്‌സന്‍'  ഉടമയായ ഈ കമ്പനി, അമേരിക്കയും വിദേശ മുസ്‌ലിം സമൂഹവും
തമ്മിലുള്ള ബന്ധങ്ങള്‍ പഠനവിധേയമാക്കുന്ന ജോലിയാണ്‌ ചെയ്യുന്നത്‌.
രാജ്യാന്തര ഭീകരവാദം മുസ്‌ലിംകളിലൂടെ അമേരിക്കയിലേക്കു
കടന്നുവരുന്നതിന്റെ വഴികള്‍ തേടുന്ന ഈ സ്ഥാപനത്തിന്‌, ഭീകരതക്കെതിരിലുള്ള
പ്രൊജക്‌ടുകളാണ്‌ ഫണ്ട്‌ നല്‌കുന്നത്‌. ഭീകരതയുമായി ബന്ധപ്പെടുത്തി,
'ശരീഅത്ത്‌, ജിഹാദ്‌ 'തുടങ്ങിയ വിഷയങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന പഠന
സ്ഥാപനങ്ങളും `ഗവേഷണ'സ്ഥാപനങ്ങളുടെ മറവില്‍ പ്രവര്‍ത്തിക്കുന്നു. റീഗന്‍
കാലത്ത്‌ അമേരിക്കയുടെ അസി.ഡെപ്യൂട്ടി ഡിഫന്‍സ്‌ സെക്രട്ടറിയായിരുന്ന
'ഫ്രാങ്ക്‌ ഗഫ്‌നി', ഇപ്പോള്‍ വാഷിംഗ്‌ടണില്‍ `സെന്‍ര്‍ ഫോര്‍ സെക്യൂരിറ്റി
പോളിസി' എന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്‌. ആ സ്ഥാപനം 2008ല്‍ 288,300
ഡോളര്‍ ഇത്തരം ഗവേഷണങ്ങള്‍ക്കായി ശമ്പള ഇനത്തില്‍ നല്‌കിയിട്ടുണ്ടത്രെ!
ഇസ്‌ലാംഭീതിയുടെ മൊത്ത വില്‌പന നടത്തുന്ന ഒരു പ്രമുഖ വെബ്‌സൈറ്റാണ്‌
'ജിഹാദ്‌ വാച്ച്‌' . ' റോബര്‍ട്ട്‌ സ്‌പെന്‍സര്‍ 'ആണ്‌ ഉടമസ്ഥന്‍. ഒരു നവയാഥാസ്ഥിതിക സംഘടനയില്‍ നിന്ന്‌ 132,537 ഡോളര്‍ ഈ സ്ഥാപനം 2008ല്‍ പറ്റിയിട്ടിണ്ടെന്നും ACT for America, American Congress for Truth തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന 'ബ്രിജി ട്യൂഡര്‍ '(Brigitte Tudor) 152,810 ഡോളറും 'ഗയ്‌റോഗേഴ്‌സ്‌' 154,900 ഡോളറും ഈ കാലയളവില്‍ നേടിയിട്ടുണ്ടെന്നും ബോബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ ഈയിടെ ' ഫ്രാങ്ക്‌ മാര്‍ട്ടിന്‍ ' എഴുതിയ ഒരു ലേഖനം
പ്രസിദ്ധീകരിച്ചിരുന്നു. യു എസ്സില്‍ ഇപ്പോള്‍ ഇസ്‌ലാം വിരോധത്തിന്റെ
സമ്പൂര്‍ണ പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞതായി അതില്‍ വ്യക്തമാക്കുകയുണ്ടായി.
മുസ്‌ലിംവിരുദ്ധ ബ്ലോഗുകള്‍, സമ്പന്നരായ പണക്കാരുടെ സഹായം, ശക്തമായ
തിങ്ക്‌ടാങ്കുകളുടെ പ്രവര്‍ത്തനം, പ്രചാരമുള്ള മാധ്യമങ്ങളുടെയും
പത്രപ്രവര്‍ത്തകരുടെയും പിന്തുണ, രാഷ്‌ട്രീയക്കാരുടെ കലവറയില്ലാത്ത
സഹകരണം എന്നീ ഘടകങ്ങളെല്ലാം ആ പശ്ചാത്തല നിര്‍മിതിയുടെ കാരണമായി
മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ലോകത്തിലെ ഒന്നര ബില്ല്യന്‍
വരുന്ന മുസ്‌ലിംകള്‍ അമേരിക്കന്‍ ഭരണകൂടത്തെ സ്ഥാനഭ്രഷ്‌ടമാക്കാനും
ഭാവിയില്‍ ശരീഅത്ത്‌ അനുകൂല നിയമനിര്‍മാണം കൊണ്ടുവരാനും ഗൂഢാലോചന
നടത്തുന്നതായി 'ഇസ്‌ലാമോഫോബുകള്‍' വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന്‌
മാര്‍ട്ടിന്‍ എഴുതുന്നുണ്ട്‌.

ഈ പശ്ചാത്തലം മുന്നില്‍ വെച്ച്‌, ഇതിനോടകം തിരുവനന്തപുരം നഗരത്തിലെ
മുസ്‌ലിംവീടുകള്‍ കേന്ദ്രീകരിച്ച്‌ നടന്ന്‌ സര്‍വേയെ നോക്കിക്കാണാവുന്നതാണ്‌. അമേരിക്കന്‍ സ്ഥാപനമായ ' പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച്‌ അസോസിയേറ്റ്‌സ്‌ ഇന്റര്‍നാഷണ' ലിനു വേണ്ടി ' ടി എന്‍ എസ്‌ ' എന്ന മാര്‍ക്കറ്റിംഗ്‌ സ്ഥാപനമാണ്‌ സര്‍വേ നടത്തിയത്‌. മുസ്‌ലിംകളുടെ പൗരബോധം, രാഷ്‌ട്രീയ വീക്ഷണം, മതാഭിമുഖ്യം, മുസ്‌ലിം രാജ്യങ്ങളോടും അമേരിക്ക, ഇസ്‌റാഈല്‍ രാജ്യങ്ങളോടും പാശ്ചാത്യരോടുമുള്ള സമീപനം തുടങ്ങിയ വിഷയങ്ങളില്‍ വിവരം ശേഖരിക്കുകയാണ്‌ സര്‍വേയുടെ ലക്ഷ്യം. അമേരിക്കയില്‍ അടുത്ത കാലത്തായി ശക്തിപ്പെട്ട ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടെന്നില്ല കേരളത്തില്‍ നടന്ന സര്‍വേയും. സര്‍ക്കാരും സമൂഹവും ഇത്തരം രഹസ്യാന്വേഷണങ്ങളെക്കുറിച്ച്‌ ജാഗ്രത കൈവിട്ടുകൂടാ

-മുജീബ്റഹ്മാന്‍ കിനാലൂര്

ലൗജിഹാദ്‌ അവസാനിച്ചു; ഇനി ഓര്‍ഫനേജ്‌ ഓപ്പറേഷന്‍!


കിടിലന്‍ നുണയുമായി മെട്രോമുത്തശ്ശി 

കോഴിക്കോട്ടെ `അനാഥശാല മാഫിയ'യെ കുറിച്ച്‌ പ്രമുഖ മുത്തശ്ശി പത്രം മെനഞ്ഞ
കഥ ഈ പംക്തിയില്‍ മുമ്പ്‌ പരാമര്‍ശിച്ചിരുന്നു. ഗുജറാത്ത്‌ കലാപത്തില്‍ അനാഥമാക്കപ്പെട്ട ഏതാനും കുട്ടികളെ മലബാറിലെ ചില അനാഥ ശാലകളില്‍
ചേര്‍ത്ത്‌ പഠിപ്പിക്കുന്നതിനെയാണ്‌ `അനാഥശാല മാഫിയ' എന്ന്‌ പേരിട്ടു
കിടിലന്‍ കഥ എഴുതിയത്‌. അന്യ സംസ്ഥാനത്ത്‌ നിന്നു കൊണ്ടുവരുന്ന കുട്ടികളെ
ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനു പ്രത്യേക റാക്കറ്റുകള്‍ തന്നെ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും പത്രം പൊടിപ്പും തൊങ്ങലും വെച്ച്‌ എഴുതി.
സത്യത്തിന്റെ അംശം പോലും ഈ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ
ഒരു മുസ്‌ലിം വ്യാപാരി ഗുജറാത്തിലെ അനാഥകളെ നേരില്‍ കണ്ടു മനസ്സലിഞ്ഞു
അവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം കേരളത്തിലെ അനാഥശാലകളില്‍
കൊണ്ടുവന്നതിനെതിരെയാണ്‌ കുപ്രചാരണം നടത്തിയത്‌. ആ പത്ര റിപ്പോര്‍ട്ട്‌
അനാഥ സ്‌നേഹം കാണിച്ച വ്യാപാരിയെയും അനാഥ കുട്ടികളെയും അവരുടെ
രക്ഷിതാക്കളെയും കുറെ വട്ടം കറക്കി.

കഴിഞ്ഞ ആഗസ്‌ത്‌ 8ന്‌ ഹാപ്പ എക്‌സ്‌പ്രസിലാണ്‌ അഹമ്മദാബാദില്‍ നിന്ന്‌ 30
കുട്ടികള്‍ കോഴിക്കോട്ട്‌ എത്തിയത്‌. 22 പേര്‍ പെണ്‍കുട്ടികളായിരുന്നു.
അവരോടൊപ്പം സ്‌ത്രീകളടക്കം അഞ്ചു മുതിര്‍ന്ന ബന്ധുക്കളും ഉണ്ടായിരുന്നു.
അങ്ങനെ കൊണ്ടുവന്ന ചില കുട്ടികളില്‍ ആവശ്യമായ രേഖകള്‍
ഉണ്ടായിരുന്നില്ലെന്നത്‌ സത്യമാണ്‌. പിന്നീട്‌ അവര്‍ രക്ഷിതാക്കളുടെ
സമ്മതപത്രം ഹാജരാക്കുകയും ചെയ്‌തു. അതോടെ ആ കേസ്‌ ഏതാണ്ട്‌
കെട്ടടങ്ങിയതായിരുന്നു.

പക്ഷെ, പത്രം അടങ്ങിനിന്നില്ല. നവംബര്‍ 18 ന്‌ ഒരു മുഴുപേജ്‌
ഫീച്ചറുമായാണ്‌ മുത്തശ്ശി പത്രത്തിന്റെ കോഴിക്കോട്‌ മെട്രോ പതിപ്പ്‌
രണ്ടാം കുപ്രചാരണം തുടങ്ങിയത്‌. `കേസ്‌ അനാഥം' എന്നാണ്‌ തലക്കെട്ട്‌.
അനാഥകളെ കൊണ്ടുവന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്ത്‌, പത്ത്‌ കുട്ടികളെ
എന്ത്‌ ചെയ്‌തു, ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു മനുഷ്യ കച്ചവടം,
ഇടനിലക്കാരന്‍ ഏതു മാഫിയയുടെ കണ്ണി തുടങ്ങിയ ഹൈലൈറ്റുകളും
നല്‌കിയിരിക്കുന്നു. സംഭവത്തെ കുറിച്ച്‌ കേസ്സെടുക്കാത്തതിന്റെ പേരില്‍
പോലീസിനെ പഴിക്കുകയാണ്‌ പത്രം. ഇതോടെ കേസ്‌ അന്വേഷിക്കാന്‍ ഡി ജി പി
ഉത്തരവായിരിക്കുകയാണ്‌. ഒരുപക്ഷേ നാട്ടുനടപ്പ്‌ അനുസരിച്ച്‌ ആ പാവം
രക്ഷിതാക്കളെയും ബന്ധുക്കളെയും ഭീകരവാദ കേസ്സില്‍ പെടുത്തി
ജയിലിലടച്ചുകൂടെന്നുമില്ല. അതോടെ കോട്ടയം പത്രത്തിന്‌ സമാധാനം
കിട്ടുമെങ്കില്‍ ആവട്ടെ!

ഇത്‌ പ്രചാരണം വര്‍ധിപ്പിക്കാനുള്ള ഒരു `സെന്‍സേഷനല്‍ സ്റ്റോറി'
മാത്രമായി എഴുതി തള്ളാവുന്നതാണോ? കോട്ടയത്തും ഇടുക്കിയിലും
പത്തനംതിട്ടയിലും എറണാകുളത്തുമടക്കം കേരളത്തില്‍ ഒട്ടേറെ
അനാഥശാലകളുണ്ട്‌. അതില്‍ സംസ്ഥാനത്തിന്‌ പുറത്തുള്ള ധാരാളം
അന്തേവാസികളുമുണ്ട്‌. അവിടങ്ങളിലില്ലാത്ത ഒരു ജാഗ്രത കോഴിക്കോട്ടെ
അനാഥകളുടെ കാര്യത്തില്‍ എന്തുകൊണ്ട്‌? അനാഥാലയങ്ങള്‍ നടത്തുന്നവരും
അന്തേവാസികളും മുസ്‌ലിംകളായതു കൊണ്ടോ? മുസ്‌ലിംകള്‍ അനാഥാലയം നടത്തിയാല്‍ അതിന്റെ `ഉദ്ദേശ'മെന്തെന്നു ചോദിക്കുന്ന കോട്ടയം പത്രം സ്വന്തം
തട്ടകത്തില്‍ ആ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കുമോ?
കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ ലൗജിഹാദ്‌ ആരോപണങ്ങളെ പൂര്‍ണമായും
നിരാകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വരികയുണ്ടായി. ഈ കോട്ടയം പത്രവും
ചാനലും ഉള്‍പ്പെടെ അത്യാവേശം കാണിച്ച ലൗജിഹാദ്‌ ആരോപണത്തിന്‌ യാതൊരു വിധ തെളിവുമില്ലെന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്‌. ലശ്‌കറെ ത്വയ്യിബ പോലുള്ള
ദേശാന്തര തീവ്രവാദികളുടെ പിന്തുണയോടെ ക്രിസ്‌ത്യന്‍-ഹിന്ദു
പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റുന്ന വന്‍ സംഘം സംസ്ഥാനത്ത്‌
പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഈ മാധ്യമങ്ങള്‍ വാര്‍ത്ത വിളമ്പിയത്‌.
പോലീസ്‌ അത്‌ ഏറ്റുപിടിച്ചു. മുഖ്യമന്ത്രി പോലും അത്‌ ശരിവെച്ചു.
ആഴ്‌ചകള്‍ നീണ്ട കോലാഹലങ്ങളില്‍ മുസ്‌ലിം സമുദായം ഒറ്റപ്പെട്ടു. അവര്‍
കുറ്റവാളികളെപ്പോലെ സമൂഹത്തില്‍ സംശയിക്കപ്പെട്ടു. കാമ്പസുകളില്‍
അമുസ്‌ലിം സുഹൃത്തുക്കള്‍ `പ്രണയ ഭീതിയോടെ' അവരെ നോക്കി. ഒടുവില്‍
ഇതൊക്കെ അടിസ്ഥാനരഹിതമാണെന്ന്‌ ഹൈക്കോടതി കണ്ടെത്തിയപ്പോള്‍ കോടതി
പരാമര്‍ശം മുഖ്യധാരാ മാധ്യമങ്ങളുടെ ഏതോ ഒരു മൂലയിലെ ഒറ്റക്കോളത്തില്‍
ഒതുങ്ങി.

ഒരു സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പത്രകേസരികള്‍ ഒരുവരി
ഖേദപ്രകടനം നടത്തിയില്ല. ചെയ്യാവുന്ന പരമാവധി ദ്രോഹം ചെയ്‌ത ശേഷം ഒരു
ഖേദം പ്രകടിപ്പിച്ചത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ ഫലവുമില്ല. എന്നാല്‍,
ഇത്തരം കുപ്രചാരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനെങ്കിലും അത്‌
പാഠമാകേണ്ടതായിരുന്നില്ലേ? മുസ്‌ലിം ചെറുപ്പക്കാര്‍ പ്രണയിച്ചാല്‍ അത്‌
തീവ്രവാദം എന്ന്‌ കണ്ടുപിടിച്ചവര്‍ തന്നെ മുസ്‌ലിംകള്‍ അനാഥശാല
നടത്തിയാല്‍ അത്‌ ഭീകരവാദം എന്ന്‌ ധ്വനിപ്പിക്കുമ്പോള്‍ ലൗജിഹാദിന്റെ
പരിണതി ഇവരെ ഒന്നും പഠിപ്പിച്ചില്ലെന്നല്ലേ നാം മനസ്സിലാക്കേണ്ടത്‌?

ഒരു "ധൂളീ" വാര്ത്ത


December 4th, 2010
Email this page

ആസിയയെ വധിക്കുന്നവര്‍ക്ക് പ്രതിഫലവുമായി ജമാഅത് നേതാവ്

ലഹോര്‍: ദൈവനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ക്രിസ്ത്യന്‍ വീട്ടമ്മ ആസിയ ബീബിയെ വധിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനവുമായി ജമാഅത് പുരോഹിതന്‍ രംഗത്ത്. പെഷവാറിലെ മൊഹബത്ഖാന്‍ മസ്ജിദിലെ പുരോഹിതനായ മൗലാന യൂസഫ് ഖുറേഷിയാണ് തുകവാഗ്ദാനം ചെയ്തത്.
ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുമ്പോഴാണ് ഖുറേഷി പ്രഖ്യാപനം നടത്തിയത്. ആസിയയുടെ വധശിക്ഷ ഇളവുചെയ്യാനായി ശ്രമിക്കുന്ന പഞ്ചാബ് ഗവര്‍ണറെ ഖുറേഷി വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ആസിയയും അയല്‍ക്കാരായ മുസ്‌ലിം വനിതകളുമായി വഴക്കുണ്ടായത്. ലഹോറില്‍ നിന്നും 75 കി മീ അകലെയുള്ള നങ്കാനാ സാഹിബിലെ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ആസിയയെ ദൈവനിന്ദാകേസില്‍ 15 മാസം തടവുശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.


8 Responses to “ആസിയയെ വധിക്കുന്നവര്‍ക്ക് പ്രതിഫലവുമായി ജമാഅത് നേതാവ്”

  1. gladnews
    വായനക്കാരുടെ മനസ്സുകളില്‍ തെറ്റിധാരണകള്‍ ജനിക്കാതിരിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍, ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയെ കുറിച്ചു ഒരു ഒറ്റ വരി വിവരണം നല്കാന്‍ ഡൂല്‍ ന്യൂസ്‌ കാരോട് അഭ്യര്‍ത്ഥിക്കുന്നു. പാക് ജമാ അത്തെ ഇസ്ലാമിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി.
    തീര്‍ത്തും ജനകീയവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും, എന്നാല്‍ എക്കാലത്തും തല്‍പ്പര കക്ഷികളാല്‍ തെറ്റി ധരിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു വിഭാഗമാണ്‌ ഇന്ത്യന്‍ ജമാത്തെ ഇസ്ലാമി.
  2. SOJESH
    PUROHITHAR MATHANGALE VEENDUM VEENDUM PARIHAASYAMAAKKUNNU…..APAHAASYAMAAKKUNNU….
  3. ajit
    this news must be a fake. because, the source have not provided in the story.
  4. zuhairali
    എഡിറ്റര്, അടിയന്തിരമായി ഇതിന്റെ സോഴ്സ് വെളിപ്പെടുത്തണം.
  5. zuhairali
    മൗലാനാ യൂസുഫ് ഖുറൈശി എന്ന പേരില്‍ പാകിസ്ഥാനിലോ ഇന്ത്യയിലോ ജമാഅത്തെ ഇസ്ലാമിക്ക് ഒരു നേതാവില്ല. തികച്ചു തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചു വിട്ടിട്ടുള്ള ഒരു വാര്‍ത്തയാണ് doolnews ഇവിടെ കൊടുത്തിരിക്കുന്നത്.ജമാഅത്ത് റാലിയില് പ്രസംഗിക്കവെ എന്നാണ് റിപ്പോര്ട്ടിലുള്ളത്. Supporters of Islamic political party Jamiat Ulma-e-Pakistan shout slogans during a protest in the southern port city of Multan, Pakistan on December 3, 2010, against Asia Bibi, a Pakistani Christian minority woman എന്നാണ് റിപ്പോര്ട്ട്. ജംഇയ്യത്തുല് ഉലമ പാകിസ്ഥാന് എന്നാല് ജമാഅത്ത ഇസ്ലാമി എന്നല്ല. പാകിസ്ഥാന് പണ്ഡിത സംഘടന എന്നേ അതിനര്ഥമുള്ളൂ.
    വാര്‍ത്തയുടെ വസ്തുത ഇതാണ്..
    PESHAWAR, Pakistan – A hardline cleric in northwest Pakistan on Friday offered a reward of $6,000 to anyone who kills a Christian mother sentenced to death for insulting the Prophet Mohammed.
    Maulana Yousuf Qureshi issued the call in Peshawar, the capital of northwestern Khyber-Pakhtunkhwa province, at a rally against moves to pardon the woman.
    Asia Bibi, a mother of five, was sentenced on November 8 to death by hanging, under controversial blasphemy laws that human rights activists say encourage Islamist extremism.
    The government attempted to pardon Bibi after an international outcry over the case, but a Pakistani court on Monday prevented it from granting her a swift pardon.
    “We demand that the government should hang her to death under the law. If it does not do so, we will offer a reward of 500,000 rupees ($6,000) to anyone killing her,” Qureshi said.
    “There are hundreds of thousands of people including mujahedeen (warriors) and Taliban who are ready to sacrifice their lives for the honour of the Prophet Mohammed. Anyone of them could finish her,” Qureshi said.
    അവാസാന വരിയില് അദ്ദേഹം ആരുടെ വക്താവാണെന്ന് വ്യക്തമാക്കുന്നുണ്ട്
    മുഴുവന് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
  6. Thameem
    താങ്ക്സ് സുഹൈര്‍ .. വാര്‍ത്തകള്‍ വളച്ചൊടിച്ചു ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും താരടിക്കുക എന്നത് എക്കാലത്തെയും ഇസ്ലാമിന്റെ ശത്രുക്കളുടെ പരിപാടിയാണ് ..
  7. latheef
    മലയാളികളായ നമ്മുടെ കണ്‍വെട്ടത്ത് നടന്ന അധ്യാപകന്റെ കൈവെട്ടു പോലും ജമാഅത്തിന്റെ അകൗണ്ടില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് കണ്ട നമ്മള്‍ , ഇത്തരം വിദേശവാര്‍ത്തകളില്‍ അമ്പരന്ന് പോകരുത്. ജമാഅത്ത് എവിടെയായിരുന്നാലും ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു അധര്‍മി വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍.. എന്ന് തുടങ്ങുന്ന ഖുര്‍ആന്റെ സൂക്തം ഓര്‍മിക്കുന്നത് നന്നായിരിക്കും.
  8. shanid
    ഈ വിഷയം സൈറ്റ് എടിറെര്സിനു മെയില്‍ അയച്ചിട്ട് റിപ്ല്യ്‌ പോലും അയക്കാനുള്ള മാന്യത കാണിക്കുന്നില്ലല്ലോ. … കഷ്ടം …
ഇനി സൈറ്റിനെ പറ്റി അല്പം
      ഇനി സൈറ്റിനെ പറ്റി അലപം

      About us

      അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയും പറയേണ്ട കാര്യങ്ങള്‍ സമയത്ത് പറയാതെയും തലയുയര്‍ത്തിപ്പിടിക്കേണ്ടപ്പോള്‍ തല കുനിക്കുകയും, കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ഇന്നുളളത്. കോര്‍പ്പറേറ്റ് ലോബികളുടെയും മതരാഷ്ട്രീയ സാമുദായിക കക്ഷികളുടെയും വാലോ തലയോ ആയി മാറിപ്പോയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം.
      വാര്‍ത്തകള്‍ ഉല്‍പന്നങ്ങള്‍ മാത്രമായി മാറിയ കാലമാണിത്. അപ്പോള്‍ വാര്‍ത്തകള്‍ ജനങ്ങളെ തേടുന്നില്ല, മറിച്ച് വിപണിയെ തേടുന്നു. പിന്നെ വിപണിയാണ് വാര്‍ത്തകളുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. അത് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് പോലും. ലോകത്ത് മനുഷ്യ പോരാട്ട ചരിത്രങ്ങളിലെല്ലാം ഇന്ധനമായിത്തീര്‍ന്ന മാധ്യമങ്ങള്‍ അങ്ങിനെയാണ് കമ്പോളത്തിന് വിലയിടാവുന്ന വെറും അക്ഷരക്കൂട്ടങ്ങള്‍ മാത്രമായി ചുരുങ്ങിയത്.
      നിര്‍ഭയത നഷ്ടപ്പെട്ട ഒരു മൃത ജഡമാണ് ഇന്ന് മാധ്യമങ്ങള്‍. ഏത് ദുഷ് ശക്തികള്‍ക്കും വാടകക്കെടുക്കാവുന്നതാണത്. നട്ടെല്ലുളള മാധ്യമപ്രവര്‍ത്തനം ദുഷ്‌ക്കരമായ ഒരു കാലത്താണ് ഞങ്ങള്‍ അത്തരം ഒരു സാധ്യത അന്വേഷിക്കുന്നത്. പൂര്‍ണ്ണമായും കച്ചവടം മാത്രം മാധ്യമ നിലപാടുകളെ നിര്‍ണയിക്കുന്ന സമയത്ത് ചെറുതെങ്കിലും വേറിട്ട ഉറച്ചശബ്ദമായിരിക്കുമത്.
      ചില കാര്യങ്ങള്‍ ഉറക്കെ പറയേണ്ടതുണ്ടന്ന തിരിച്ചറിവാണ് ഡൂള്‍ ന്യൂസ്.കോം.  ഡൂള്‍ ന്യൂസ് എഡിറ്ററുടെ വിശദീകരണം ആസിയാ ബീബിയെ വധിക്കുന്നതിന് ഇനാം പ്രഖ്യാപിച്ചത് സംബന്ധിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പരിഭാഷപ്പെടുത്തി നല്‍കുകയാണ് ഡൂള്‍ന്യൂസ് ചെയ്തത്. ഞങ്ങള്‍ ആശ്രയിച്ച മാധ്യമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് യൂസുഫ് ഖുറേഷി പ്രസ്താവന നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെയ്‌ലി ടൈംസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് കാണുക. http://www.hindustantimes.com/Pak-cleric-offers-reward-to-kill-Christian-woman/Article1-634227.aspx. എന്നാല്‍ മറ്റ് പല മാധ്യമങ്ങളും അത്തരത്തിലല്ല റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞങ്ങള്‍ക്ക് പരിശോധനയില്‍ വ്യക്തമായി. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്താതിരുന്നത് ഞങ്ങളുടെ വീഴ്ചയായി കാണുന്നു. അതിന് വായനാ സമൂഹത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പ്രവാചകനെ ചീത്ത പറഞ്ഞുവെന്ന പേരില്‍ പാകിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീയെ വധിക്കുന്നതിനെതിരെ അവിടെ വലിയ രൂപത്തിലുള്ള പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ നിലപാടെടുക്കുന്നവരെ ‘മതേതര നാട്യക്കാര്‍’ എന്ന് ആര്‍.എസ്.എസ് വിശേഷിപ്പിക്കുന്നത് പോലെ പാകിസ്ഥാനില്‍ ആസിയക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പാക് ജമാഅത്തെ ഇസ്‌ലാമിയും കപട മതേതരക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെക്കുറിച്ച് ഡെയ്‌ലി ന്യൂസ് അനാലിസില്‍ വന്ന വാര്‍ത്ത കാണുക http://www.dnaindia.com/world/report_jud-linked-protesters-oppose-pardon-for-pakistani-christian_1471594 പാക് ജമാഅത്തെ ഇസ്‌ലാമിയെ തങ്ങളുടെ സഹോദര സംഘടനയായി തന്നെയാണോ കണക്കാക്കുന്നതെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. പാക് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരപരാധിത്വം പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല. ഞങ്ങള്‍ക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരൊറ്റ സംഘടനകളോടും വിധേയത്വമോ വിരോധമോ ഇല്ല. വിവിധ സംഘടനകള്‍ ചെയ്യുന്ന മതേതര ജനപക്ഷ നിലപാടുകളെ ജനങ്ങളിലേക്കെത്തിക്കാന്‍ ഞങ്ങളുടെ പരിമിതിക്കകത്ത് നിന്ന് ശ്രമിക്കാറുമുണ്ട്. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ആക്രമണത്തിനിരയായ അധ്യാപകന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനയായ സോളിഡാരിറ്റിപ്രവര്‍ത്തകര്‍ രക്തം നല്‍കിയപ്പോള്‍ ആ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയായിരുന്നു ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ആ വാര്‍ത്ത കാണുകhttp://www.doolnews.com/jamath-eslami-on-tg-joseph-issue.html . Comments..
      1. nader
        Such anti-islamists might have funded by US or Israel.
      2. Sajeed
        പരിശോധന നടത്താതെ വ്യാജ വാര്‍ത്ത നല്‍കുക എന്ന മഹത്തായ പത്ര ധര്‍മ്മം പ്രകടിപ്പിക്കുകയും വാര്‍ത്ത പ്രചരിക്കുവാന്‍ വേണ്ട സമയം എടുത്ത ശേഷം(2 ആഴ്ച) ഇന്ന് ഖേദം പ്രകടിപ്പിക്കുയും ചെയ്യുക എന്നത് മഹത്തായ പത്രധര്‍മ്മം തന്നെ. മുന്‍പിന്‍ നോക്കാതെ ജമാഅത്തെ ഇസ്ലാമിയെ അധിക്ഷേപിക്കുന്ന തരത്തില്‍ എന്തെങ്കിലുമുണ്ടോ എന്ന തപ്പി നടക്കുന്നവര്‍ കാളപെറ്റാല്‍ കയറെടുക്കും എന്ന മാത്രമല്ല കുട്ടിയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചെന്നുമിരിക്കും. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ കിട്ടിയില്ലെങ്കില്‍ ഇരിക്കട്ടെ പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി അല്ലെങ്കില്‍ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി!!
      3. umesh babhu
        പാകിസ്താനിലെ ആസിയ വിഷയത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്‌
      4. latheef
        ഖേദം പ്രകടിപ്പിക്കാന്‍ അല്‍പം വൈകിപ്പോയെങ്കിലും അതിന് കാണിച്ച വിശാലതയെ അംഗീകരിക്കുന്നു. പക്ഷെ അതിന് സന്തുലിത്വം വരുത്താനാകും പുതിയ ഒരു വാര്‍ത്ത ലിങ്കായി നല്‍കിയിരിക്കുന്നു. സത്യത്തില്‍ എന്താണ് നടന്നതെന്ന് വേറെ തന്നെ പറയേണ്ടതുണ്ട്. കിണറ്റില്‍നിന്ന വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ദൈവനിന്ദാകേസില്‍ 15 മാസം തടവിന് ശിക്ഷിക്കുകയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമാണുണ്ടാത് എന്ന വാര്‍ത്തതന്നെ വെള്ളം ചേരാത്ത കളവാകാനാണ് സാധ്യത. അത്രയുമാണ് നടന്നതെങ്കില്‍ ഈ പ്രശ്‌നത്തില്‍ മനുഷ്യനായ ആര്‍ക്കും ഒരേ അഭിപ്രായമേ ഉണ്ടാകൂ. ശിക്ഷ കടുത്ത അനീതിയാണെന്ന്. ഇനിയും മറ്റൊരു ഖേദ പ്രകടനത്തിന് കുറച്ചു സമയം കൂടി ക്ഷമ കാണിക്കുക. ഇത്തരം വാര്‍ത്തകളെ തുറന്നുകാണിക്കാനും സത്യാവസ്ഥ കൊണ്ടുവരാനും ചുമതല അതില്‍ പ്രതികളാക്കപ്പെടുന്നവര്‍ക്കാണ് എന്ന തലതിരിഞ്ഞ അലിഖിത നിയമം. വാര്‍ത്ത നല്‍കുന്നവര്‍ക്ക് കേട്ടതും കണ്ടതും റിപ്പോര്‍ട്ട് ചെയ്യുന്ന പണിമാത്രമേ ഉള്ളൂ.
      5. zuhairali
        ഖേദം പ്രകടനത്തെ സ്വാഗതം ചെയ്യുന്നു. തെറ്റുകള് ആര്ക്കും സംഭവിക്കാം. അതിനുള്ള പ്രതിവിധി തിരുത്തുകയും അതാവര്ത്തിക്കാതിരിക്കുകയുമാണ്. ഈ പോര്ട്ടലിന് എന്തെങ്കിലും രാഷ്ട്രീയ പക്ഷപാതിത്വമുള്ളതായി മനസ്സിലാക്കുന്നില്ല. ഏതായാലും മറ്റൊരു പത്രത്തില് കുറിപ്പു കൂടി കൊടുക്കേണ്ടി വന്നു (http://prabodhanam.net/Issues/18.12.2010/letter.pdf) വിശദീകരണം നല്കാന് . കൂടുതല് കാര്യക്ഷമതയോടെ മുന്നോട്ട് പോവാന് അഭിവാദ്യങ്ങളോടെ…